ലുലു ഹൈപ്പർ മാർക്കറ്റിൽ ഹലാ ഫെബ്രുവരി ഉത്സവം
Saturday, February 15, 2020 6:06 PM IST
കുവൈത്ത് സിറ്റി: ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പറിൽ ഓഫറുകൾ ആരംഭിച്ചു. ഹൈപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന ഭാഗ്യശാലികൾക്ക് അവർ വാങ്ങിയ ട്രോളിയിലെ സാധനങ്ങളെല്ലാം സൗജന്യമായി നൽകുന്ന ട്രോളി പ്രമോഷൻ ,ഡിജിറ്റൽ ഫെസ്റ്റ് ,ബ്രാൻഡ് ഓഫ് ദി വീക്ക് ,പ്രൊഡക്ട് ഓഫ് ദ ഡേ തുടങ്ങിയ വ്യത്യസ്തമായ പ്രമോഷൻ പരിപാടികൾ ആഘോഷങ്ങളോടനുബന്ധിച്ച് ഉണ്ടാകും.

കുവൈത്തിലെ തന്നെ തദ്ദേശീയ പഴം ,പച്ചക്കറി ഉത്പന്നങ്ങളുടെ വൈവിധ്യ ശേഖരവും ഉത്സവത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ലുലു ഉപഭോക്താക്കൾക്ക് സെൽഫി എടുക്കുന്നതിനായി ലുലു ശാഖകളിൽ സെൽഫി കോർണർ സജീകരിച്ചിട്ടുണ്ട്. ജനുവരി 29 മുതൽ മാർച്ച് 14 വരെ നീളുന്ന ഡ്രീം ഡ്രൈവ് കാമ്പയിനും ഇതോടപ്പം നടക്കും. ഈ കാലയളവിൽ പർച്ചേസ് നടത്തിയ നാല് ഭാഗ്യശാലികൾക്ക് നിസാൻ എക്സ് ട്രയൽ 2020 മോഡൽ കാറുകൾ സമ്മാനിക്കും . കുടാതെ 100 പേർക്ക് 100 ദിനാർ വീതമുള്ള ഗിഫ്റ്റ് വൗച്ചറും സമ്മാനമായി നൽകും.

റിപ്പോർട്ട്: സലിം കോട്ടയിൽ