പ്ര​വാ​സി ബാ​ർ​ബേ​ർ​സ് കൂ​ട്ടാ​യ്മ വാ​ർ​ഷി​ക ആ​ഘോ​ഷ​വും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും
Monday, February 17, 2020 10:34 PM IST
ജി​ദ്ദ: പ്ര​വാ​സി ബാ​ർ​ബേ​ർ​സ് കൂ​ട്ടാ​യ്മ ഫെ​ബ്രു​വ​രി 17 ന് ​തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് വാ​ർ​ഷി​ക​വും ആ​ദ​രി​ക്ക​ൽ പ​രി​പാ​ടി​യും അ​ൽ ദു​ർ​റ വി​ല്ല​യി​ൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു പ്ര​ശ​സ്ത ഗാ​യി​കാ ഗാ​യ​ക·ാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള മെ​ഹ്ബൂ​ബ മ്യൂ​സി​ക്ക​ൽ നൈ​റ്റും ഫു​ട്ബോ​ൾ, ഫു​ട്ബോ​ൾ ഷൂ​ട്ടൗ​ട്ട്, മു​ങ്ങ​ൽ, വ​ടം​വ​ലി, ക്വി​സ് മ​ത്സ​രം എ​ന്നി​വ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ക​യാ​യി പ്ര​ശ​സ്ത ക​വ​യി​ത്രി​യും ജേ​ർ​ണ​ലി​സ്റ്റു​മാ​യ ടോ​സ് മാ​സ്റ്റ​ർ ഹം​റീ​ന കൈ​സ​ർ നി​ർ​വ​ഹി​ക്കു​ന്ന​താ​ണ്.

ജീ​വ​കാ​രു​ണ്യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വു തെ​ളി​യി​ച്ച നൗ​ഷാ​ദ് മ​ന്പാ​ട്, ഷോ​ളി സി​സ്റ്റ​ർ എ​ന്നി​വ​രെ ആ​ദ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പി​ബി​കെ​യു​ടെ സ്ഥാ​പ​ക​നാ​യി​ട്ടു​ള്ള സി.​എ​ൻ. ബ​ഷീ​റി​നെ ആ​ദ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പി​ബി​കെ​യു​ടെ സെ​ക്ര​ട്ട​റി മു​സ​മ്മി​ൽ സ്വാ​ഗ​തം പ​റ​യു​ക​യും പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ കോ​ട്ട​യി​ൽ അ​ധ്യ​ക്ഷം വ​ഹി​ക്കു​ക​യും, ബാ​ദു​ഷ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തു​ക​യും ക​ണ്‍​വീ​ന​ർ സു​ബൈ​ർ വ​ള്ളു​വ​ന്പ്രം ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

മു​സ്ത​ഫ കോ​ട്ട​യി​ൽ, മു​സ​മ്മി​ൽ, സു​ബൈ​ർ വ​ള്ളു​വ​ന്പ്രം, ഇ.​കെ ബാ​ദു​ഷ, ഹാ​രി​സ് പെ​രി​ന്ത​ൽ​മ​ണ്ണ, നാ​സ​ർ ബ​ഹ്റ, സാ​ദ​ത്ത് ക​രു​വാ​ര​കു​ണ്ട് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ