ദേശീയ വിമോചന ദിനാഘോഷം: കുവൈത്തിൽ അഞ്ച് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു
Monday, February 17, 2020 10:35 PM IST
കുവൈത്ത് സിറ്റി : ദേശീയ വിമോചന ദിനാഘോഷത്തിന്‍റെ ഭാഗമായി കുവൈത്തിൽ അഞ്ചു ദിവസം പൊതു അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പടെ ചൊവ്വാഴ്ച ഫെബ്രുവരി 25 മുതൽ ഫെബ്രുവരി 29 വരെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യമേഖലക്കും പൊതു അവധി നൽകികൊണ്ട് കേന്ദ്ര സിവിൽ സർവീസ് കമ്മീഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

റിപ്പോർട്ട്: സലിം കോട്ടയിൽ