സൗദിയിൽ സംഗീത ആൽബം "ഒരുനാൾ' പ്രകാശനം ചെയ്തു
Friday, February 21, 2020 4:56 PM IST
റിയാദ്: സൗദിയിലെ മാറ്റത്തിനു ശേഷം സൗദി പൗരന്മാരുടെ സ്നേഹാശീർവാദത്തോടെ പരസ്യമായി കാമറകണ്ണുകളാൽ ഒപ്പിയെടുത്ത "ഒരുനാൾ' എന്ന ആൽബം ശ്രദ്ധയമാകുന്നു. റിയാദ്, ദമാം, ജുബൈൽ എന്നിവിടങ്ങളിൽ ചിത്രീകരിച്ച ആൽബം, ഫെബ്രുവരി 8ന് അൽ മദീനാ ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

നാടകങ്ങളിലൂടെയും സിനിമാ സീരിയലുകളിലൂടെയും ശ്രദ്ധയനായ കലാഭവൻ ഷാരോൺ ശരീഫ് ആണ് ആൽബത്തിന്‍റെ സംവിധാനം നിർവഹിച്ചത്. സംഗീതവും രചനയും ബഷീർ വടശേരിയും ആലാപനം ഷബാന അൻഷാദ് എന്നിവരും നിർവഹിച്ചു. ബിഗ് ബി മീഡിയആണ് ചിത്രീകരണം, കാമറ സിബിൻ മാത്യു, എഡിറ്റിംഗ് ഹരീഷ് മുരളി. ഫാഹിദ്, ജെറീർ, ഡോണ അബി എന്നിവരാണ് അഭിനേതാക്കൾ.

പരിപാടിയുടെ ഭാഗമായി നടന്ന സ്നാക്സ് കോംപറ്റീഷൻ, ഷജീർ പട്ടുറുമാലും റിയാദിലെ പ്രശസ്ത ഗായകരും ചേർന്ന് അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റ് എന്നിവ അരങ്ങേറി. ചടങ്ങിൽ റിയാദിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഷംനാദ് കരുനാഗപ്പള്ളി,മജീദ് കരുനാഗപ്പളി, സത്താർ കായംകുളം,വിജയൻ നെയ്യാറ്റിൻക്കര,ഷാജി മഠത്തിൽ, ജയൻ കൊടുങ്ങല്ലൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ