കുവൈറ്റ് മലയാളി സമാജം വാർഷികവും സ്നേഹ ഭവന സമർപ്പണവും ഏപ്രിൽ മൂന്നിന്
Monday, February 24, 2020 7:05 PM IST
കുവൈത്ത് സിറ്റി: കുവൈറ്റ് മലയാളി സമാജം (KMS) നാലാം വാർഷികവും സ്നേഹ ഭവന സമർപ്പണവും ഏപ്രിൽ മൂന്നിന് അബാസിയ പോപ്പിൻസ് ഹാളിൽ വൈകുന്നേരം 5നു നടക്കും.

കുവൈറ്റ് മലയാളി സമാജം(KMS)-ന്‍റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിർമിച്ചു നല്‍കുന്ന ഭവനത്തിന്‍റെ സമർപ്പണം, വിവിധ കലാപരിപാടികൾ തുടങ്ങിയവ വാർഷിക ചടങ്ങിനു മാറ്റു കൂട്ടും. വിവിധ സാമൂഹിക സാംസ്‌കാരിക പ്രമുഖർ യോഗത്തിൽ പങ്കെടുക്കും.

അബാസിയ പോപ്പിൻസ് ഹാളിൽ കൂടിയ യോഗത്തിൽ വാർഷിക ആഘോഷത്തിന്‍റെ ഫ്ലയറ കൂപ്പണും അഡ്വൈസറി ബോർഡ് ചെയർമാൻ ബിനോയ് ചന്ദ്രൻ, മലയാളി സമാജം വനിതാ ചെയർപേഴ്സൺ നിധി നായർക്ക് നൽകി പ്രകാശനം ചെയ്തു . ജനറൽ കോഓർഡിനേറ്റർ സിജോ മഞ്ഞളി, പ്രോഗ്രാം കൺവീനർ സി.എസ് ബത്താർ എന്നിവർ ആശംസകൾ നേർന്നു. ആക്ടിംഗ് ജനറൽ സെക്രട്ടറി എ.ഡി. ഗോപിനാഥൻ സ്വാഗതവും ട്രഷറർ നിബു ജേക്കബ് നന്ദിയും പറഞ്ഞു.

യോഗത്തിൽ മാക്സി ജോസഫ്, ജിജു പോൾ, ഈപ്പൻ ജോർജ്, പി.സി. ജോസ് , വി.കെ. അനു,സൗമ്യ,സിനി മാക്സ്ഓൺ, തങ്കമണി എന്നിവർ സന്നിഹതരായി.

റിപ്പോർട്ട്: സലിം കോട്ടയിൽ