പ്രോഗ്രസീവ് പ്രഫഷണല്‍ ഫോറം കുവെെറ്റിന് പുതിയ നേതൃത്വം
Monday, February 24, 2020 9:06 PM IST
കുവൈത്ത്: പ്രവാസി പ്രഫഷണലുകളുടെ വെെദഗ്ദ്ധ്യം നെെപുണ്യം സാമൂഹിക ബോധം തുടങ്ങിയവ സമഗ്ര സാമൂഹിക വികസനത്തിന് ഉപയുക്തമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ കുവെെത്തിലെ പ്രഫഷണലുകളുടെ കൂട്ടായ്മയായ പ്രോഗ്രസീവ് പ്രഫഷണല്‍ ഫോറം നാലാമത് വാര്‍ഷികം മംഗാഫ് അല്‍ നജാത്ത് സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ നടന്നു.

പ്രസിഡന്‍റ് ജി സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗം കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ പ്രഫ. വി.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടറും ലോക കേരള സഭ അംഗവുമായ എന്‍ അജിത് കുമാര്‍ ആസംസ നേർന്നു സംസാരിച്ചു. ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ബിജു ജനാര്‍ദ്ദനന്‍ സാമ്പത്തിക റിപ്പോര്‍ട്ടും ജോയിന്‍റ് സെക്രട്ടറി സുനില്‍ കുമാര്‍ പ്രളയ ബാധിതര്‍ക്കായുള്ള ഹൗസിംഗ് പ്രോജക്റ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

തുടർന്നു പുതിയ ഭാരവാഹികളായി ഇ. രാജഗോപാലന്‍ (പ്രസിഡന്‍റ്), അഡ്വ.തോമസ് സ്റ്റീഫന്‍ (വെെസ് പ്രസിഡന്‍റ്), കെ.പി.ശങ്കര്‍റാം (ജനറല്‍ സെക്രട്ടറി), ഷെര്‍ലി ശശിരാജന്‍ (ജോയിന്‍റ് സെക്രട്ടറി), വി.പി. സുനില്‍ കുമാര്‍ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

അഡ്വ. തോമസ് സ്റ്റീഫന്‍ സ്വാഗതവും കെ.പി ശങ്കര്‍റാം നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ