ലീഡ്‌സ് ജിദ്ദ പഠന യാത്ര സംഘടിപ്പിച്ചു
Monday, February 24, 2020 9:40 PM IST
ജിദ്ദ : ലീഡ്‌സ് ജിദ്ദ വഹബ ക്രറ്റർ അഗ്നി പർവത വിസ്മയ മേഖലയിലേക്ക് പഠന യാത്ര സംഘടിപ്പിച്ചു. ജിദ്ദയിൽ നിന്നും മുന്നൂറ്റി അൻപത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വഹബ ക്രെറ്റർ ഭൂമി ശാസ്ത്ര പഠന വിദ്യാർഥികൾക്ക് ആവേശം നൽകുന്ന ഒന്നാണ്. രണ്ടു കിലോമീറ്റർ വ്യാസവും എണ്ണൂറ്റി അഞ്ച്‌ അടി ആഴവും ഉള്ള ഇവിടേയ്ക്ക് നിരവധി സന്ദർശകരാണ് എത്തുന്നത്. അവിടേക്കു എത്തുന്ന വഴിയിൽ അബാസിയ കാലത്തേ ഭരണാധികാരി ഹാറൂൺ റഷീദിന്‍റെ പത്നി നിർമിച്ച ജല സംഭരണിയും വിശ്രമ കേന്ദ്രവും സന്ദർശിച്ചു.

യാത്രയിലുടനീളം വ്യത്യസ്ത പരിപാടികൾ ഒരുക്കി ലീഡ്‌സ് പ്രവർത്തകരായ കെ.എം.എ. ലത്തീഫ്, റഫീഖ് കടലുണ്ടി എന്നിവർ നേതൃത്വം നൽകി. യാത്രക്കാരെ രണ്ടു ടീമുകളാക്കി സഫ , മർവ പേരു നൽകി യൂസഫ് ഹാജിയും അൻവറും നേതൃത്വം നൽകി. ശിഹാബ് നിലമ്പൂർ ചരിത്ര പ്രഭാഷണം നടത്തി. അഡ്വ. ഫിറോസ് പൗരത്വവും നിയമ വശങ്ങ ചർച്ച ചെയ്തു. റഷീദ് ഒഴൂർ ഗാനങ്ങൾ ആലപിച്ചു. ഫിറോസ് കൊളത്തറ , വി.പി. മുനീർ എന്നിവർ ലൈവ് അടുക്കള ഉണ്ടാക്കി ഓംലെറ്റും റൊട്ടിയും വിതരണം ചെയ്തത് വ്യത്യസ്തമായ അനുഭവം നൽകി. ഹനീഫ ഹാജി, ആലി ഹാജി, മുസ്തഫ കെ.ടി. പെരുവള്ളൂർ എന്നിവർ യാത്രക്ക് നേതൃത്വം നൽകി. അൽവാഹ ഹോളിഡേ ടൂർസുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിച്ചത്

റിപ്പോർട്ട്: കെ.ടി മുസ്തഫ പെരുവള്ളൂർ