"ഒരേനിഴൽ' ചിത്രത്തിന്‍റെ അണി‍യറ പ്രവർത്തകർ വിജയാഘോഷം സംഘടിപ്പിച്ചു
Tuesday, February 25, 2020 10:14 PM IST
കുവൈത്ത്: പ്രവാസി കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തിന്‍റെ ബാനറിൽ ശ്രീരാഗം മൂവീസ് പുറത്തിറക്കിയ "ഒരേനിഴൽ' എന്ന ഹ്രസ്വ ചിത്രത്തിന് യുട്യൂബിൽ മൂന്ന് ലക്ഷത്തിലധികം വ്യൂവേഴ്സ് ലഭിച്ചതിന്‍റെ ആഘോഷചടങ്ങ് മംഗഫ്, ബ്ലോക്ക് നാലിൽ ഉള്ള " വിവ" ഹാളിൽ ആഘോഷിച്ചു.

മുഖ്യാതിഥികളായിരുന്ന പ്രവാസി ലീഗൽ സെൽ- കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് , ലോക കേരള സഭ വനിതാ മെമ്പർ ഷെറിൻ ഷാജു , ഏഷ്യാനെറ്റ്‌ കമ്യൂണിക്കേഷൻ, കണക്ഷൻ മീഡിയ എക്സിക്യൂട്ടീവ് നിക്സൺ ജോർജ് എന്നിവരും പ്രമുഖ നർത്തകിയും പ്രതിഭ സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടറുമായ രാജശ്രീ പ്രേം , മലയാള സിനിമ നിർമാതാവായ സുഭാഷ് മേനോൻ, ഹൃസ്വ ചിത്രങ്ങളുടെ സംവിധായകനായ ക്രിസ്റ്റഫർ ദാസ് ,കുവൈറ്റ്‌ നോട്ടം ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ ആയി തിരഞ്ഞെടുക്കപ്പെട്ട അരുൺ നാഗമണ്ഡലം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ചങ്ങാതിക്കൂട്ടം അഡ്വൈസറി കമ്മിറ്റി അംഗമായ വേണു കണ്ണനാകുഴി അവതാരകനായ ചടങ്ങിൽ ചങ്ങാതിക്കൂട്ടം പ്രസിഡന്‍റും ഒരേനിഴലിന്‍റെ സംവിധായകനുമായ ഹരി മേലില അധ്യക്ഷ പ്രസംഗവും ചങ്ങാതിക്കൂട്ടം സെക്രട്ടറിയും ഒരേനിഴലിന്‍റെ തിരക്കഥാകൃത്തുമായ രാജേഷ് മാവിലായി സ്വാഗത പ്രസംഗവും ചങ്ങാതിക്കൂട്ടം അഡ്വൈസറി കമ്മിറ്റി അംഗമായ ശ്രീകുമാർ വരുത്തിയിൽ , പ്രവീൺ കൃഷ്ണ , പ്രഭാകുമാർ , സജീവ് , അരുൺജിത്ത് , സിനീഷ് കേളോത്ത് , പ്രമോദ് എന്നിവർ ആശംസാ പ്രസംഗവും നടത്തി.

പ്രധാന നടൻ ആയ ഗോപൻ കൊടുമണ്ണിന്‍റെ അഭാവത്തിൽ വിശിഷ്ട അതിഥികളെ പൊന്നാടയണിയിച്ച് ആദരിക്കുകയും ഒപ്പം ഒരേനിഴലിന്‍റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരെ മൊമെന്‍റോ നൽകി അഭിനന്ദിക്കുകയും ചെയ്തു .

ഹൃസ്വ ചിത്രത്തിന്‍റെ പിന്നിൽ പ്രവർത്തിച്ച ഐക്കൺ മീഡിയ , എഡിറ്റിംഗ് നിർവഹിച്ച നൗഷാദ് നാലക്കത്തു , സംഗീതം നിർവഹിച്ച പ്രദീപ്‌ തിരുവനന്തപുരം , കാമറ കൈകാര്യം ചെയ്ത പ്രഭകുമാർ , അരുൺജിത് ,അസോസിയേറ്റ് ഡയറക്ടർ പ്രവീൺകൃഷ്ണ, ബാല നടികളായ ശിഖ ഉണ്ണികൃഷ്ണൻ ,നിവേദിത അരുൺ , സ്ത്രീ കഥാപാത്രങ്ങൾ ആയി അഭിനയിച്ച ശില്പ ശ്രീകുമാർ, പൂർണിമ സുമേഷ് എന്നിവരെ പ്രത്യേകം പരാമർശിച്ചു .