യുഎഇയില്‍ വ്യാപകമായ അണുനശീകരണ പരിപാടിക്ക് തുടക്കമായി
Friday, March 27, 2020 12:24 PM IST
അബുദാബി : യുഎഇയിലെ പൊതു ഇടങ്ങളിലെ അണുനശീകരണ പ്രവര്‍ത്തികള്‍ രാത്രി എട്ടു മുതല്‍ ആരംഭിച്ചു. ശനിയാഴ്ച വരെ രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെ മാത്രമാണ് അണുനശീകരണം നടക്കുക . ഈ സമയത്ത് പൊതുഗതാഗത സൗകര്യങ്ങള്‍ ഉണ്ടായിരിക്കില്ല.

യുഎഇയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പ്രധാന തെരുവുകള്‍, പൊതു ഗതാഗതം, മെട്രോ സര്‍വീസ് എന്നിവയിലെല്ലാം അണുനശീകരണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു . പൊതുജനങ്ങള്‍ ഈ സമയങ്ങളില്‍ പ്രവര്‍ത്തിക്കാനോ തെരുവിലിറങ്ങാനോ പാടില്ല . പകല്‍ സമയങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട് . പക്ഷെ അത്യാവശ്യങ്ങള്‍ക്ക് മാത്രമേ പുറത്തുപോകാവൂ എന്നും വീടുകള്‍ക്കുള്ളില്‍ സുരക്ഷിതരായി തുടരുന്നതാണ് ഉചിതമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള