കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ൾ​ക്കും വാ​യ്പ​ക​ൾ​ക്ക് ആ​റു​മാ​സ​ത്തെ മൊ​റോ​ട്ടോ​റി​യം
Monday, March 30, 2020 1:59 AM IST
കു​വൈ​ത്ത് സി​റ്റി: കോ​വി​ഡ് 19 പാ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​ൾ​ഫ് ബാ​ങ്ക്, സി.​ബി.​കെ, എ​ൻ.​ബി.​കെ, കെ.​എ​ഫ്.​എ​ച്ച്, അ​ഹ്ലി ബാ​ങ്ക് തു​ട​ങ്ങി​യ ബാ​ങ്കു​ക​ൾ എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും വാ​യ്പ തി​രി​ച്ച​ട​വി​ന് ആ​റു​മാ​സ​ത്തെ സാ​വ​കാ​ശം അ​നു​വ​ദി​ച്ച് അ​റി​യി​പ്പ് ന​ൽ​കി. ഇ​തോ​ടെ വി​ദേ​ശി​ക​ൾ​ക്കും വാ​യ്പ​ക​ൾ​ക്ക് ആ​റ് മാ​സ​ത്തെ ഇ​ള​വ് ല​ഭി​ച്ചു .

കു​വൈ​ത്തി​ക​ളു​ടെ വാ​യ്പാ തി​രി​ച്ച​ട​വി​നു ആ​റ് മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ക്കാ​ൻ നേ​ര​ത്തെ കു​വൈ​ത്ത് ബാ​ങ്കിം​ഗ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു . കോ​വി​ഡ് പ്ര​തി​രോ​ധ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം നി​ര​വ​ധി പേ​രു​ടെ വ​രു​മാ​നം നി​ല​ക്കു​ക​യോ നാ​മ​മാ​ത്ര​മാ​വു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. വി​ദേ​ശി​ക​ൾ​ക്കും കൂ​ടി വാ​യ്പാ സാ​വ​കാ​ശം ല​ഭി​ച്ച​തോ​ടെ നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ