ഫാമിലി വീസ ഓൺലൈനിൽ പുതുക്കാം
Monday, March 30, 2020 5:26 PM IST
കുവൈത്ത് സിറ്റി: ഫാമിലി വീസ ഓൺലൈനിൽ പുതുക്കുവാനുള്ള സൗകര്യം ഉടന്‍ ആരംഭിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ആക്കുവാനുള്ള പ്രക്രിയകൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത ആഴ്ചക്കുള്ളില്‍ പുതിയ സിസ്റ്റം ഓൺലൈനിൽ എത്തുമെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ടു ചെയ്തു. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ സിവിൽ ഐഡികളുടെ ശേഖരണം നടത്താമെന്നും അദ്ദേഹം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ