അ​ബാ​സി​യ, മെ​ഹ്ബൂ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ടാ​സ്ക് ഫോ​ഴ്സി​നെ വി​ന്യ​സി​ച്ചു
Thursday, April 2, 2020 9:55 PM IST
കു​വൈ​ത്ത്: കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ ജ​ന​സാ​ന്ദ്ര​ത കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​യ ജ​ലീ​ബ് അ​ൽ ഷു​യൂ​ക്ക്, മെ​ഹ്ബൂ​ല എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ് വി​ന്യ​സി​ച്ച​താ​യി പ്രാ​ദേ​ശി​ക ദി​ന​പ​ത്ര​മാ​യ അ​ൽ ഖ​ബ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ നി​ര​ന്ത​രം അ​വ​ഗ​ണി​ച്ചു പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​താ​യി നേ​ര​ത്തെ ത​ന്നെ പ​രാ​തി​ക​ളു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ലി​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം മാ​നി​ക്കാ​തെ കൂ​ട്ടം ചേ​ർ​ന്ന് ന​ട​ക്കു​ക​യാ​ണെ​ന്നും മാ​ർ​ക്ക​റ്റി​ലും നി​ര​ത്തു​ക​ളി​ലും ക​ർ​ഫ്യൂ അ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യും വി​ദേ​ശി​ക​ൾ സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ പൂ​ർ​ണ നി​യ​ന്ത്ര​ണം മാ​ത്ര​മാ​ണ് വ​ഴി​യെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. അ​തി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ഹ​ബു​ള്ള​യി​ലും ജ​ലീ​ബി​ലും ചി​ല കെ​ട്ടി​ട​ങ്ങ​ൾ ക്വോ​റ​ൻ​റ്റീ​ൻ ചെ​യ്തി​രു​ന്നു. പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യും പൊ​തു ജ​ന​ങ്ങ​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ പൂ​ർ​ണ ക​ർ​ഫ്യൂ ന​ട​പ്പാ​ക്കാ​ൻ മ​ടി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ