കൊറോണ വൈറസ് ; കൂടുതല്‍ ക്വാറന്‍റൈൻ ക്യാമ്പുകള്‍ തുറക്കുന്നു
Sunday, April 5, 2020 8:06 AM IST
കുവൈത്ത് സിറ്റി: കൊറോണ ബാധിതര്‍ വര്‍ധിച്ചു വരുന്നതിന്‍റെ ഭാഗമായി കൂടുതല്‍ ക്വാറന്‍റൈൻ ക്യാമ്പുകള്‍ തയാറാക്കുന്നു.മിശ്റിഫിലെ അന്താരാഷ്ട്ര മേള മൈതാനത്തെ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഹാള്‍ താല്‍ക്കാലികമായി ആരോഗ്യ മന്ത്രാലയത്തിനു കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

കൊറോണ വൈറസിനെതിരെ പോരാടാനുള്ള രാജ്യത്തിന്‍റെ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പ്രതിരോധ നടപടികള്‍ക്കായാണ് ഹാള്‍ വിട്ടു കൊടുക്കുന്നതെന്ന് പ്രതിരോധ വകുപ്പ് ആക്ടിംഗ് അണ്ടർ സെക്രട്ടറി ഷെയ്ഖ് ഫഹദ് ജാബർ അൽ സബ അറിയിച്ചു. ഹാളില്‍ 259 മുറികല്‍ സജ്ജീകരിച്ചതായും കോവിഡ് നിരീക്ഷണത്തിലുള്ളവരെ ആവശ്യത്തിന് അനുസരിച്ച് ഇവിടേക്ക് മാറ്റുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ