കുവൈത്തില്‍ 78 പേർക്ക്‌ കൂടി കോവിഡ്; ഇന്ത്യക്കാരുടെ എണ്ണം 363
Wednesday, April 8, 2020 5:03 PM IST
കുവൈത്ത്‌ സിറ്റി : രാജ്യത്ത് 78 പേർക്കൂകൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ഇതില്‍ 59 പേർ ഇന്ത്യക്കാരാണ്. ഇതോടെ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 363 ആയി ഉയര്‍ന്നു.

ഇന്നു രോഗം സ്ഥിരികരിച്ചതിൽ ഒരു സ്വദേശിയും അഞ്ച് പേർ ഈജിപ്ത്കാരും മൂന്ന് ബംഗ്ലാദേശികളും മൂന്ന് ഇറാനികളും രണ്ട് പാക്കിസ്ഥാനികളും സിറിയ , ശ്രീലങ്ക , ഫിലിപ്പീൻസ്‌ , കാമറൂൺ സ്വദേശികളുമാണ് . ഇതോടെ രാജ്യത്ത്‌ മൊത്തം രോഗ ബാധിതരുടെ എണ്ണം 743 ആയി. ഇവരിൽ 20 പേർ തീവ്ര പരിചരണ വിഭാഗത്തിലും ഏഴ് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്നും ആരോഗ്യമന്ത്രാലയ വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വ്യക്തമാക്കി. രണ്ട് പേർ ഇന്നു രോഗ വിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസിൽ അൽ സബാഹ്‌ വ്യക്തമാക്കി. ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 105 ആണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ