കുവൈത്തിൽ 37 ഇന്ത്യക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
Thursday, April 9, 2020 9:16 PM IST
കുവൈത്ത് സിറ്റി: കുവൈത്തിൽ 55 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 910 ആയി. 111 പേർ രോഗമുക്തി നേടി. ബാക്കി 798 പേരാണ് ചികിത്സയിലുള്ളത്. 22 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഒരാളാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

ഇന്നു കോവിഡ് സ്ഥിരീകരിച്ച 55 പേരില്‍ 37 ഇന്ത്യക്കാരാണ്. ഇതോടെ കോവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 479 ആയി. 36 ഇന്ത്യക്കാർ, നാല് കുവൈത്തികൾ, ആറ് ബംഗ്ലാദേശികൾ, രണ്ട് പാക്കിസ്ഥാനികൾ, ഒന്ന് വീതം ഇറാനി, ഈജിപ്ഷ്യൻ, നേപ്പാളി എന്നിവർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരിൽനിന്നാണ് കോവിഡ് പകർന്നത്. രണ്ട് കുവൈത്തികൾ, ഒരു ഇന്ത്യക്കാരൻ, ഒരു സിറിയക്കാരൻ എന്നിവർക്ക് ഏതുവഴിയാണ് വൈറസ് പകർന്നതെന്ന് വ്യക്തമല്ല.അതിനിടെ ഗൾഫ് രാജ്യങ്ങളില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇതിനോടകം 68പേര്‍ മരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ