കുവൈത്ത് ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലെ സെനറ്റ് അംഗങ്ങൾ ഓൺ ലൈൻ വഴി സ്ഥാനാരോഹണം ചെയ്തു
Saturday, May 23, 2020 6:15 PM IST
കുവൈത്ത്‌ സിറ്റി : കുവൈത്തിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിലെ പുതിയ സെനറ്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഓൺ ലൈൻ വഴി സ്ഥാനാരോഹണം നടത്തി. രാജ്യത്ത്‌ കോവിഡ് വ്യാപനം മൂലം സ്കൂൾ അടഞ്ഞു കിടക്കുന്ന പശ്ചാത്തലത്തിലാണ് ഓൺലൈൻ വഴി സത്യപ്രതിഞ്ജ നടത്തിയത്.

കുവൈത്തിലെ അമേരിക്കൻ എംബസിയിലെ ആർമി അറ്റാഷെ ലഫ്റ്റ്നന്‍റ് കേണൽ ജേസൺ എം.ബെൽ നാപ് ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. സീനിയർ സ്കൂൾ പ്രിൻസിപ്പൽ ഡോ. വി.ബിനു മോൻ അംഗങ്ങൾക്ക്‌ സത്യവാചകം ചൊല്ലി കൊടുത്തു. ലീഡേഴ്സ്, വിക്ടേഴ്സ്, വിന്നേഴ്സ്, അച്ചീവേഴ്സ് എന്നീ നാല് ഹൗസുകളിലായി സെനറ്റ് അംഗങ്ങളെയും ഓരോ ക്ലാസിലെ പ്രീഫെക്ട് അടക്കമുള്ള അംഗങ്ങളേയും ഓൺലൈൻ വോട്ടിലൂടെ വിദ്യാർഥികൾ തെരഞ്ഞെടുക്കുകയായിരുന്നു. ഔദ്യോഗിക ചിഹ്നങ്ങൾ ഉൾപ്പെട്ട ബാഡ്ജ് രക്ഷിതാക്കൾ അണിയിച്ചു. സെബിൻ ബിജു പണിക്കരാണ് പുതിയ പ്രസിഡന്‍റ് ജെസു ജോയൽ ആണ് വൈസ് പ്രസിഡന്‍റ് ആർട്സ് ക്ലബ് സെക്രട്ടറിയായി മറിയം എൻ. ഷിഹാബുദീൻ, സ്പോർട്സ് ക്യാപ്റ്റനായി അർണോഡ് ഡ് ജെറോം, സ്റ്റുഡൻ്റ് എഡിറ്ററായി ജോവൻ സി. ജോസ് എന്നിവർ സ്ഥാനമേറ്റു. സ്കൂൾ ഭരണ സമിതി ചെയർമാൻ ഷെയ്ഖ് അബ്ദുൾ റഹ്മാൻ, ഭരണ സമിതി അംഗങ്ങൾ വിവിധ ബ്രാഞ്ചുകളിലെ പ്രിൻസിപ്പൽമാർ ,വൈസ പ്രിൻസിപ്പൽമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ