ക്വാറന്‍റൈൻ രോഗികൾക്ക് അവശ്യ വസ്തുക്കളടങ്ങിയ കിറ്റിനുള്ള സഹായം കൈമാറി
Sunday, May 24, 2020 5:13 PM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കോവിഡ് ക്വാറന്‍റൈൻ രോഗികൾക്ക് സഹായകമാവുന്ന അവശ്യ വസ്തുക്കളടങ്ങിയ കിറ്റിലേക്കുള്ള സഹായം തുടരുന്നു. പ്രസ്തുത പദ്ധതിയിലേക്കുള്ള കിറ്റുകൾ ഡോ.ഷാജഹാൻ വി.എം (ശിഫാ അൽ ജസീറ മെഡിക്കൽ സെന്‍റർ) കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്തിനു കൈമാറി. കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഫാസിൽ, കൊല്ലം കണ്ണൂർ ജില്ലാ സെക്രട്ടറി നിഷാൻ അബ്ദുള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ