അബുദാബിയിൽ മലയാളിയായ സൺറൈസ് സ്‌കൂൾ അധ്യാപകൻ കോവിഡ് ബാധിച്ചു മരിച്ചു
Sunday, May 24, 2020 5:40 PM IST
അബുദാബി : കോവിഡ് രോഗബാധയെത്തുടർന്നു ചികിത്സയിലായിരുന്ന കണ്ണൂർ പാനൂർ വരക്കത്ത് വി. അനിൽകുമാർ (49) ഞായറാഴ്ച രാവിലെ മരിച്ചു. അബുദാബി സൺറൈസ് സ്‌കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു.

ഇതേ സ്‌കൂളിലെ അധ്യാപിക രജനിയാണ് ഭാര്യ. മക്കൾ നിരഞ്ജന, ശ്രീനിധി.

അബുദാബി കേരള സോഷ്യൽ സെന്‍ററിന്‍റെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു പരേതൻ.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള