അശോക് കുമാറിന്‍റെ മൃതദേഹം ഇന്നലെ നാട്ടിലേക്ക് കൊണ്ടുപോയി
Tuesday, May 26, 2020 10:27 AM IST
കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം കുവൈറ്റിൽ മരിച്ച കൊല്ലം പത്തനാപുരം സ്വദേശി അശോക് കുമാറി (56) ന്‍റെ മൃതദേഹം മേയ് 24 നു ഖത്തർ എയർവേസിന്‍റെ കാർഗോ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.

റിപ്പോർട്ട്: സലിം കോട്ടയിൽ