കുവൈത്തിൽ കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു
Tuesday, May 26, 2020 12:13 PM IST
കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചു. പാറോപ്പടി സ്വദേശി തോപ്പിൽ സാദിഖ് ചെറിയ (49) ആണ് ഞായറാഴ്ച വൈകുന്നേരം മരിച്ചത്. അദാൻ ആശുപത്രിയിലായിരുന്നു അന്ത്യം.

ഭാര്യ: സറീന. രണ്ടു മക്കളുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ