അബുദാബിയിൽ കാസർഗോഡ് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു
Tuesday, May 26, 2020 12:54 PM IST
അബുദാബി: കോവിഡ് ബാധിച്ച് കാസർഗോഡ് സ്വദേശി അബുദാബിയിൽ മരിച്ചു. ചട്ടഞ്ചാൽ വടക്കേപ്പറമ്പ് അമ്പത്തിയഞ്ചാം മൈലിൽ താമസിക്കുന്ന ബേക്കൽ പള്ളിപ്പുഴ ഇസ്ഹാഖ് അബ്‌ദുൾ റഹ്‌മാൻ (44 ) ആണ് മരിച്ചത്.

ആദൂർ പയങ്ങാടിയിൽ നസീമയാണ് ഭാര്യ. മക്കൾ : ഇർഫാൻ, ഇഷാന, ഇസാൻ.

ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 74 ആയി ഉയർന്നു. ഗൾഫിൽ 123 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള