ഒമാൻ സർക്കാരിന്‍റെ കോവിഡ് -19 ഗവേഷണത്തിൽ മലയാളികളും
Wednesday, May 27, 2020 11:10 PM IST
മസ്കറ്റ്: ഒമാൻ സർക്കാരിന്‍റെ ആഭിമുഖ്യത്തിലുള്ള ഒമാൻ റിസർച്ച് കൗൺസിൽ നടത്തുന്ന കോവിഡ്-19 ഗവേഷണത്തിൽ മലയാളികളും. അറബ് ഓപ്പൺ സർവകലാശാലയിലെ അധ്യാപകൻ ഡോ.ഷെറിമോൻ പിസി യുടെ നേതൃത്വത്തിലുള്ള ടീം ആണ് ഈ നേട്ടത്തിന് അർഹരായത്.

റോയൽ ഒമാൻ പോലീസ് ആശുപത്രിയിലെ സീനിയർ കൺസൽട്ടൻറ് ഫിസിഷ്യൻ ആയ ഡോ.റെഞ്ചി മാത്യു, എമർജൻസി ഫിസിഷ്യൻ ഡോ.സന്ദീപ് കുമാർ, ഡയറക്ടർ ജനറൽ ഓഫ് മെഡിക്കൽ സർവീസ് ഡോ.അബ്ദുൽ മാലിക് അൽ കറൂസി, ഹയർ കോളജ് ഓഫ് ടെക്നോളജി യിലെ അധ്യാപകരായ ഡോ.വിനു ഷെറിമോൻ, ഡോ.ഹുദാ അൽ സുഹൈലി , തുടങ്ങിയവരാണ് മറ്റു ടീം അംഗങ്ങൾ.

കോവിഡിന്‍റെ ആരംഭത്തിൽ, ഒമാൻ റിസർച്ച് കൗണ്സിലിൽ റിസർച്ച് പ്രൊപ്പോസലുകൾ ക്ഷണിച്ചിരുന്നു. സമർപ്പിക്കപ്പെട്ട 442 റിസർച്ച് പ്രൊപ്പോസലുകളിൽ നിന്ന് ആണ് ഈ നേട്ടം കൈവരിച്ചത്.

ആർട്ടിഫിഷ്യൽ ഇന്‍റന്റലിജിൻസ് , ടെലി വിഡിയോകോൺഫെറെൻസിംഗ് എന്നീ സാങ്കേതിക വിദ്യകൾ സമന്യയിപ്പിച്ചു , റോയൽ ഒമാൻ പോലീസിന്‍റെ സാറ്റലൈറ്റ് ക്ലിനിക്കുകളിൽ കോവിഡ് -19 ചികിത്സ എങ്ങനെ ഫലപ്രദമാക്കാം എന്ന വിഷയത്തിൽ ആണ് ഗവേഷണം.

എറണാകുളം കോതമംഗലം കൊറ്റലിൽ കുടുംബാംഗമാണ് ഡോ. രഞ്ജി മാത്യു , കോട്ടയം പേരൂർ പുലിപ്രത്തു കുടുംബാംഗമാണ് ഡോ. ഷെറിമോൻ പി.സി. യും ഭാര്യ ഡോ. വിനു ഷെറിമോനും.

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം