"വീരേന്ദ്രകുമാർ സ്വന്തം ജീവിതംകൊണ്ട് ചരിത്രം രചിച്ച മഹാപ്രതിഭ'
Saturday, May 30, 2020 3:01 PM IST
റിയാദ്: സ്വന്തം ജീവിതംകൊണ്ട് ചരിത്രം രചിച്ച മഹാപ്രതിഭയാണ് എം.പി. വീരേന്ദ്രകുമാർ എന്ന് പ്രമുഖ വ്യവസായിയും ഇറാം ഗ്രൂപ്പ് സിഎംഡിയുമായ ഡോ. സിദ്ദീഖ് അഹമ്മദ്. വീരേന്ദ്രകുമാറിനു പകരം മറ്റൊരാളില്ല എന്നതാണ് അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ നമുക്കുണ്ടായ വലിയ നഷ്ടം. മതേതരത്വം ഉയർത്തിപ്പിടിച്ച സോഷ്യലിസ്റ്റ് ചിന്താഗതിക്കാരൻ എന്ന നിലയിൽ മറ്റൊരാളെ ചൂണ്ടിക്കാണിക്കാൻ നമുക്കുനിയില്ല. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഡോ. സിദ്ദഖ് അഹമ്മദ് പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ