സൗദിയിൽ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു
Monday, June 1, 2020 9:33 PM IST
റിയാദ് : കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു. താമരശേരി കോരങ്ങാട് സുബ്രമണ്യൻ (54) ആണ് റിയാദിലെ ഫാമിലി കെയർ ആശുപത്രിയിൽ മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പാണ് ന്യൂമോണിയ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസം നേരിട്ടത് മൂലം കഴിഞ്ഞ രണ്ട് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിൽ ആയിരുന്നു.

റിയാദിലെ അബ്സാൽ പോൾ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. റിയാദിലെ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യം കൂടിയായിരുന്നു മണിയേട്ടൻ എന്ന ഓമന പേരിലറിയപ്പെടുന്ന സുബ്രമണ്യൻ.

ഭാര്യ: ശൈലജ.. മകൻ ഷാൻ. പിതാവ്: ഗോപാലൻ താഴത്ത്, അമ്മ കല്യാണി.

മൃതദേഹത്തിന്‍റെ നടപടികൾ പൂർത്തിയാക്കാൻ കമ്പനി കൊമേർഷ്യൽ മാനേജർ മൈക്കിൾ ജോസഫ്, അഡ്മിനിസ്ട്രേറ്റർ ഷൈൻ എന്നിവരോടൊപ്പം റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദിഖ് തുവൂർ, മുനീർ മക്കാനി എന്നിവർ രംഗത്തുണ്ട്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ