കു​വൈ​ത്ത് കെഎം​സി​സി ചാ​ർ​ട്ടേ​ർ​ഡ് വി​മാ​നം: ര​ജി​സ്ട്രേ​ഷ​ൻ പ​തി​നാ​യി​ര​ത്തോ​ളം ക​ട​ന്നു
Wednesday, June 3, 2020 12:09 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎം​സി​സി ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നാ​യി ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​വ​രു​ടെ എ​ണ്ണം പ​തി​നാ​യി​ര​ത്തോ​ള​മാ​യ​താ​യി കു​വൈ​ത്ത് കെ.​എം​സി​സി. സം​സ്ഥാ​ന ക​മ്മി​റ്റി അ​റി​യി​ച്ചു. മു​ൻ​കൂ​ർ പ​ണം വാ​ങ്ങു​ന്ന​തി​ന് ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​അ​ബ്ദു​ൾ റ​സാ​ഖ് പേ​രാ​ന്പ്ര​യും പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

കെ.​എം​സി​സി​യു​ടെ പേ​രി​ൽ പ​ണം അ​ട​ക്കു​ന്ന​തി​നാ​യി ആ​രെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ടാ​ൽ അ​വ​രു​ടെ പേ​രും ന​ന്പ​റും സ​ഹി​തം ലി​ങ്കി​ൽ കാ​ണു​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ വി​ളി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. വി​മാ​ന​ത്തി​ന്‍റെ സ​മ​യ​ക്ര​മം പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. അ​തി​നു ശേ​ഷം മാ​ത്ര​മേ ടി​ക്ക​റ്റ് ന​ൽ​കാ​നാ​യി ബ​ന്ധ​പ്പെ​ടു​ക​യു​ള്ളൂ​വെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ