കൊയിലാണ്ടി​ സ്വദേശി റിയാദിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു
Saturday, June 6, 2020 12:25 PM IST
റിയാദ്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന കോഴിക്കോട് കൊയിലാണ്ടി​ സ്വദേശി റിയാദിൽ മരിച്ചു. അരിക്കുളം മീത്തലെ ചെറുതാൽ അബ്​ദുല്ലയുടെ മകൻ നിജിൻ മുഹമ്മദ്​ (38) ആണ്​ റിയാദിലെ ഡോ. സുലൈമാൻ അൽഹബീബ്​ ആശുപത്രിയിൽ വെള്ളിയാഴ്​ച വൈകീട്ട്​ മരിച്ചത്​.

കോവിഡ്​ ബാധിച്ച്​ ഒരാഴ്​ചയായി ഇവിടെ വെൻറിലേറ്ററിലായിരുന്നു. മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​ റിയാദ്​ ബ്രാഞ്ച്​ മാനേജരായിരുന്നു. ഭാര്യയും രണ്ട്​ കുട്ടികളും അടങ്ങുന്ന കുടുംബം റിയാദിൽ കൂടെയുണ്ട്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ