മാ​ന​സി​ക സം​ഘ​ർ​ഷ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ കൗ​ണ്‍​സ​ലിം​ഗ് സം​വി​ധാ​നം
Saturday, June 6, 2020 9:58 PM IST
കു​വൈ​ത്ത് : കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് മ​ല​യാ​ളി കൗ​ണ്‍​സ​ലിം​ഗ് ഫോ​റം, ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ (ഐ​ഐ​സി) സ​ഹ​ക​രി​ച്ച് മ​ല​യാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തു​ന്നു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ടും രോ​ഗ​ബാ​ധി​ത​രാ​യും ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വി​ക്കു​ന്ന​താ​യും അ​വ​ർ​ക്കി​ട​യി​ൽ ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത കൂ​ടി വ​രു​ന്ന​താ​യും നി​ര​വ​ധി വാ​ർ​ത്ത​ക​ളാ​ണ് വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​വ​ർ​ക്ക് സാ​ന്ത്വ​ന​മാ​യി​കൊ​ണ്ട് www.malayalicounselor.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് സൗ​ജ​ന്യ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് മ​ല​യാ​ളി കൗ​ണ്‍​സ​ലിം​ഗ് ഫോ​റം.

ഡോ. ​എ​ൻ.​പി ഹാ​ഫി​സ് മു​ഹ​മ്മ​ദ്, അ​ബ്ദു​ൽ ഗ​ഫൂ​ർ തി​ക്കോ​ടി, ബി​നു ജോ​ണ്‍, ര​മ്യ ശ​ങ്ക​ർ, അ​നീ​സ എ, ​ഫി​റോ​സ് കെ. ​എ​ഫ് എ​ന്നീ കൗ​ണ്‍​സി​ല​ർ​മാ​രാ​ണ് ഈ ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ മ​ല​യാ​ളി കൗ​ണ്‍​സ​ലിം​ഗ് ഫോ​റ​ത്തെ സ​ഹാ​യി​ക്കു​ന്ന​ത്. +91 7594972229 എ​ന്ന വാ​ട്സ്അ​പ്പ് ന​ന്പ​റി​ലൂ​ടെ​യും കൗ​ണ്‍​സ​ലിം​ഗ് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. വെ​ബ്സൈ​റ്റ് ലോ​ഞ്ച് ചെ​യ്ത​യു​ട​ൻ ത​ന്നെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഈ ​സേ​വ​ന​ത്തി​നാ​യി ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യു​ള്ള സി​ഐ​ജി ബി​ൽ​ഡിം​ഗി​ലാ​ണ് മ​ല​യാ​ളി കൗ​ണ്‍​സിം​ഗ് ഫോ​റം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

യോ​ഗ​ത്തി​ൽ ഐ​ഐ​സി പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നാ​ഫ് മാ​ത്തോ​ട്ടം വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. യൂ​നു​സ് സ​ലീം, അ​യ്യൂ​ബ് ഖാ​ൻ, മി​ർ​സാ​ദ്, ഇ​ർ​ഷാ​ദ്, ഡോ. ​മു​ഹ്സി​ൻ, നി​ഹാ​സ് വാ​ണി​മേ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക 65829673, 99776124

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ