റിയാദിൽ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
Saturday, June 27, 2020 9:01 PM IST
റിയാദ് : ഹൃദയാഘാതം മൂലം മരണപ്പെട്ട തിരുവനന്തപുരം ചാന്നാങ്കര വെട്ടുതുറ സ്വദേശി പരേതനായ സിൽവസ്റ്റർ പെരേരയുടെ മകൻ നോർമൻ ടോമി സിൽവസ്റ്ററിന്‍റെ (55) മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു.

ജൂൺ 26നു സൗദി എയർലൈൻസ് റിയാദ് കൊച്ചി കാർഗോ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ സത്വര ഇടപെടലിനെത്തുടർന്നാണ് മൃതശരീരം വളരെ ചുരുങ്ങിയ ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കാനായത്.

മൃതദേഹം വീട്ടിൽ എത്തി അരമണിക്കൂറിനകം അദ്ദേഹത്തിന്‍റെ മുത്തശിയും മരണപ്പെട്ടത്.ഈ സംഭവം താങ്ങാവുന്നതിനും അപ്പുറമായി. തുടർന്ന് നോർമാന്‍റെയും അദ്ദേഹത്തിന്‍റെ മുത്തശിയുടെയും മൃതദേഹങ്ങൾ ഒരേ സമയമാണ് അടക്കം ചെയ്തത്.

ജൂൺ ആറിന് മൻഫുഹയിലെ താമസ സ്ഥലത്തുവച്ചാണ് ഹൃദയാഘാതം ഉണ്ടായത്.കഴിഞ്ഞ 25 വർഷമായി റിയാദിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.