ഒ​മാ​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ഡ​ബ്യു​എം​സി ഒ​മാ​ൻ പ്രൊ​വി​ൻ​സ്
Tuesday, June 30, 2020 10:24 PM IST
മ​സ്ക​റ്റ്: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ഒ​മാ​നി​ൽ കു​ടു​ങ്ങി​പ്പോ​യ പ്ര​വാ​സി​ക​ളെ സ്വ​ദേ​ശ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​ക്കാ​ൻ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഒ​മാ​ൻ പ്രൊ​വി​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ച് ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് ഡോ. ​ജോ​ണ്‍ ഫി​ലി​പ്സ് മാ​ത്യു അ​റി​യി​ച്ചു. ഇ​തി​ൽ ആ​ദ്യ വി​മാ​നം ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ലെ​ത്തി.

ഈ ​പ​ദ്ധ​തി​യു​ടെ ചെ​യ​ർ​മാ​നാ​യി ഡോ. ​ജോ​ണ്‍ ഫി​ലി​പ്സ് മാ​ത്യു​വി​നെ തി​ര​ഞ്ഞെ​ടു​ത്ത എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഇ​തു സം​ബ​ന്ധി​ച്ച തു​ട​ർ​ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി അ​ദ്ദേ​ഹ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി.

കൊ​ച്ചി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ക.
അം​ഗ​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി കൊ​ണ്ടു​ള്ള ഈ ​പ​ദ്ധ​തി ഒ​മാ​നി​ൽ നി​ന്ന് സ്വ​ദേ​ശ​ത്തേ​ക്കു എ​ത്ര​യും പെ​ട്ടെ​ന്ന് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ഡബ്ല്യുഎംസി ഭാരവാഹികളായ സാം ഡേവിഡ്‌ മാത്യു, ഹരീഷ്‌ വരിക്കാട്ട്, റോണാ തോമസ്‌, റോജി തോമസ്, റ്റിബിൻ സാം തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം