ദുബായ് സെന്റ് തോമസ് കത്തീഡ്രൽ ചാർട്ടേർഡ് വിമാനം കൊച്ചിയിൽ എത്തി
Monday, July 6, 2020 12:21 PM IST
ദുബായ് : ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്‍റെ ചാർട്ടേർഡ് വിമാനം ഷാർജയിൽ നിന്നും പുറപ്പെട്ട് കൊച്ചിയിൽ എത്തി. ഗർഭിണികൾ, രോഗികൾ, ജോലി നഷ്ടപ്പെട്ടവർ, സന്ദർശക വിസയിൽ വന്നു കുടുങ്ങിയവർ എന്നിവർ ഉൾപ്പെടെ 220 യാത്രക്കാർ ഉണ്ടായിരുന്നു.

അറുപതോളം യാത്രക്കാരെ സൗജന്യമായും നിരവധി യാത്രക്കാർക്ക് കുറഞ്ഞ നിരക്കിലുമാണ് യാത്ര ക്രമീകരിച്ചത്. യാത്രക്കാർക്ക് ആവശ്യമായ സുരക്ഷാ കവചം ഉൾപ്പെട്ട കിറ്റും ഭക്ഷണവും നൽകി.

യാത്ര സംബന്ധമായ ക്രമീകരണങ്ങൾക്ക് ഇടവക വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സിബു തോമസ്, ട്രസ്റ്റീ സുനിൽ സി. ബേബി, സെക്രട്ടറി ബാബു കുരുവിള മണത്ര, ജോയിന്റ് ട്രസ്റ്റീ പി. ജെ. ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജോസഫ് വർഗിസ്, സഭാ മാനേജിങ്ങ് കമ്മറ്റി അംഗം ജേക്കബ് മാത്യൂ, ദുബായ് എക്കണോമിക് കൗൺസിൽ അംഗം അബ്ദുള്ള അൽ സുവൈദി, ഇടവക മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായ റജി മാത്യൂ, മാത്യൂ എം ജോർജ്, ബ്യൂട്ടി പ്രസാദ്, എബ്രഹാം പി എ, മറ്റു മാനേജിങ്ങു് കമ്മറ്റി അംഗങ്ങൾ, കോസ്മോ ട്രാവെൽസ് സി ഇ ഒ ജമാൽ അബ്ദുൾ നാസർ, കോർപറേറ് മാനേജർ മനോജ്‌ ഡാനിയേൽ തോമസ് എന്നിവർ നേതൃത്വം നൽകി.

കോവിഢ് 19 വ്യാപനത്തിന്റെ പ്രതിസന്ധി ആരംഭിച്ചപ്പോൾ മുതൽ വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെ നിരവധി സാധാരണക്കാരെ സഹായിക്കാൻ ഇടവകക്ക് കഴിയുന്നുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള