കുവൈറ്റിൽ 762 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 593 പേർക്ക് രോഗമുക്തി
Wednesday, July 8, 2020 5:20 PM IST
കുവൈറ്റ് സിറ്റി: രാജ്യത്ത് 762 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 52007 പേർക്കാണ് വൈറസ് ബാധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 501 പേർ കുവൈത്തികളും 261 പേർ വിദേശികളുമാണ്.കഴിഞ്ഞ ദിവസം 4,344 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 4,17874 ആയി ഉയര്‍ന്നു. കോവിഡ് ചികിൽസയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 379 ആയി.

ഫർവാനിയ ഗവർണറേറ്റിൽ 132 പേർ, അഹമദി ഗവർണ്ണറേറ്റിൽ 285 പേർ ,ഹവല്ലി ഗവർണ്ണറേറ്റിൽ 105 പേർ, കേപിറ്റൽ ഗവർണ്ണറേറ്റിൽ 69 പേർ,ജഹറ ഗവർണ്ണറേറ്റിൽ 171 പേർ എന്നിങ്ങനെയാണ് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.ഇന്ന് 593 പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 42108 ആയി.

9520 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. 161 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നണ്ടന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ