ഫുജൈറയിൽ മലയാളം മിഷൻ ക്ലാസുകൾ ആരംഭിക്കുന്നു
Thursday, July 9, 2020 9:05 PM IST
ഫുജൈറ: കേരള സർക്കാരിന്‍റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ ഓൺലൈൻ പഠന ക്ലാസുകൾ ഫുജൈറയിൽ ആരംഭിക്കുന്നു. ഫുജൈറ മലയാളം മിഷൻ മേഖല കമ്മിറ്റി ഓൺലൈൻ പഠനപ്രവർത്തനങ്ങൾ സജ്ജീകരിക്കുന്നതിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു. ഫുജൈറ സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്  ചർച്ച് ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. 

മലയാളം മിഷൻ യുഎഇ കോഓർഡിനേറ്റർ കെ.എൽ. ഗോപി മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ രക്ഷാധികാരിയും ലോക കേരളസഭ അംഗവുമായ  ഡോ. പുത്തൂർ അബ്ദുൽറഹ്മാൻ, ലോക കേരള സഭാ അംഗം സൈമൺ സാമുവേൽ, കൺവീനർ വി.എസ് . സുഭാഷ്,  സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്  വികാരി ഫാ. കെ.എം. ജേക്കബ് യുവജനപ്രസ്ഥാനം ഭാരവാഹികളായ  ഗീവർഗീസ് എബ്രഹാം ഷൈജു, രാജൻ നെജു ജേക്കബ് , ബൈജു തോപ്പിൽ സ്കറിയ തോമസ് വർഗീസ്, മലയാളം മിഷൻ അധ്യാപകരായ രാജശേഖര മേനോൻ, അനീഷ്, ശുഭ രവി എന്നിവരും യോഗത്തിൽ പങ്കെടുത്തു.  

കൂടുതൽ മേഖലകളിൽ നിന്ന് മലയാളം മിഷൻ ക്ലാസുകളിലേക്കുള്ള അന്വേഷണങ്ങൾ വന്നു കൊണ്ടിരിക്കുന്നതിനാൽ പുതിയ കുട്ടികളുടെ രജിസ്ട്രേഷൻ ആരംഭിക്കാനും തീരുമാനിച്ചു.

വിവരങ്ങൾക്ക്: 0525311615, 0586766225 .