കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പാ​ലം പ​ള്ളി​യി​ൽ വി. ​കു​ർ​ബാ​ന പു​ന​രാ​രം​ഭി​ച്ചു
Monday, July 13, 2020 10:32 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം ആ​ദ്യ​മാ​യി പൊ​തു​ജ​ന സാ​ന്നി​ധ്യ​ത്തി​ൽ ജൂ​ലൈ 12 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9ന് ​വി. കുർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ട്ടു. വി​കാ​രി റ​വ. ഫാ. ​അ​ബ്രാ​ഹം ചെ​ന്പോ​ട്ടി​ക്ക​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​വ​ണ്‍​മെ​ന്‍റും ഫ​രീ​ദാ​ബാ​ദ്-​ഡ​ൽ​ഹി രൂ​പ​ത​യും ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ എ​ല്ലാ സു​ര​ക്ഷാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ത്തി​യ​ത്. ആ​ദ്യ​മാ​യി പേ​രു​ക​ൾ ന​ൽ​കി​യ 20 പേ​ർ​ക്കാ​ണ് വി. ​കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. രോ​ഗി​ക​ൾ, ശി​ശു​ക്ക​ൾ അ​തു​പോ​ലെ മു​തി​ർ​ന്ന പൗ​ര·ാ​ർ എ​ന്നി​വ​രെ​യെ​ല്ലാം ഒ​ഴി​വാ​ക്കി ആ​ളു​ക​ൾ ത​മ്മി​ൽ ആ​വ​ശ്യ​മാ​യ സാ​മൂ​ഹി​കാ​ക​ലം പാ​ലി​ച്ചാ​ണ് വി. ​കു​ർ​ബാ​ന അ​ർ​പ്പി​ച്ച​ത്. എ​ല്ലാ​വ​ർ​ക്കും ച​ട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ക്കാ​നാ​യി ഐ​ജ​ഐ​ഫ്.​സി.​പാ​ലം എ​ന്ന യു​ട​ന​ബ് ചാ​ന​ൽ വ​ഴി ത​ൽ​സ​മ​യ സം​പ്രേ​ഷ​ണ​വും ന​ട​ത്ത​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്