സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടെ ഫീ​സ് 25 ശ​ത​മാ​നം കു​റ​യ്ക്ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം
Wednesday, July 29, 2020 11:36 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടെ ഫീ​സ് 25 ശ​ത​മാ​നം കു​റ​യ്ക്ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചു. 2020-2021 കാ​ല​യ​ള​വി​ൽ സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടെ അ​ക്കാ​ദ​മി​ക് ഫീ​സ് 25 ശ​ത​മാ​നം കു​റ​യ്ക്കു​ന്ന​താ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​സൗ​ദ് അ​ൽ ഹ​ർ​ബി പ്ര​ഖ്യാ​പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തു​വ​രെ​യാ​ണു ഫീ​സ് നി​ര​ക്കി​ലെ കു​റ​വ് ബാ​ധ​ക​മാ​കു​ക​യെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സൗ​ദ് അ​ൽ ഹ​റ​ബി വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം വ​ഴി​യാ​ണ് പ​ഠ​നം ന​ട​ത്തി വ​രു​ന്ന​ത്. സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള മു​ഴു​വ​ൻ തു​ക​യും ഫീ​സാ​യി ഈ​ടാ​ക്കു​ക​യാ​യി​രു​ന്നു കു​വൈ​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ, ഇ​തി​നെ​തി​രെ ര​ക്ഷി​താ​ക്ക​ളു​ടെ നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​നാ​ലാ​ണ് മ​ന്ത്രാ​ല​യം പു​തി​യ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍