ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം ജൂലൈ 31 ന്
Friday, July 31, 2020 6:00 PM IST
കുവൈറ്റ് സിറ്റി: പ്രവാസം ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്‍റും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക സംഘടനാ രംഗങ്ങളിൽ നിറസാന്നിധ്യവുമായ ക്രിസ്റ്റഫർ ഡാനിയലിനു ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകുന്നു.

കോവിഡ് 19 സാഹചര്യത്തിൽ യാത്രയയപ്പു സമ്മേളനം പ്രയോഗികമല്ലാത്തതിനാൽ സൂം മീറ്റിംഗിലൂടെ ജൂലൈ 31നു (വെള്ളി) വൈകുന്നേരം 7ന് (കുവൈറ്റ് സമയം) (9.30 ഇന്ത്യൻ സമയം) ഡിസിസി പ്രസിഡന്‍റ് എം. ലിജു അഭിസംബോധന ചെയ്യും. കെപിസിസി സെക്രട്ടറി കെ.പി. ശ്രീകുമാർ, കെപിസിസി നിർവാഹക സമിതി അംഗം കറ്റാനം ഷാജി, മറ്റു ഒഐസിസി നേതാക്കളും മീറ്റിംഗിൽ പങ്കെടുക്കുമെന്ന് ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് വിപിൻ മങ്ങാട്ട്, ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.