അനിൽ മുരളിയുടെ നിര്യാണത്തിൽ ലാൽ കെയേഴ്‌സ് അനുശോചിച്ചു
Sunday, August 2, 2020 11:12 AM IST
മനാമഛ സിനിമ -സീരിയൽ താരം അനിൽ മുരളിയുടെ അകാല നിര്യാണത്തിൽ ബഹ്‌റൈൻ ലാൽകെയേഴ്‌സ് ദുഖവും അനുശോചനവും രേഖപ്പെടുത്തി.

സീരിയൽ രംഗത്ത് നിന്നും സിനിമയിലേക്ക് കടന്നുവന്ന അനിൽ മുരളി ആരെയും വെറുപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ച വില്ലൻ കഥാപാത്രങ്ങളും ആകർഷിക്കും വിധം അഭിനയിച്ചു ഫലിപ്പിച്ച ക്യാരക്ടർ റോളുകളും സിനിമാ പ്രേക്ഷകരുടെ മനസ്സിനെ വെറുപ്പിക്കാനും ആകർഷിക്കാനും കഴിഞ്ഞത് അദ്ദേഹത്തിലെ പ്രതിഭയുടെ മികവും കഴിവുമാണെന്നും വളരെ ചുരുങ്ങിയ കാലം കൊണ്ട് മുഴുവൻ മലയാളികൾക്കും സുപരിചിതനായി മാറിയ അനിൽ മുരളിയുടെ അകാലത്തിലുള്ള നിര്യാണം മലയാള സിനിമാ രംഗത്തിനും പ്രേക്ഷകർക്കും തീരാ നഷ്ടമാണെന്നും സംയുക്തമായിറക്കിയ അനുശോചന പത്രക്കുറിപ്പിലൂടെ ലാൽ കെയേഴ്സ് ഭാരവാഹികളായ ജഗത്കൃഷ്ണകുമാർ, എഫ്. എം. ഫൈസൽ, ഷൈജു കമ്പത്, എന്നിവർ അറിയിച്ചു.