സോഷ്യൽ ഫോറം കുവൈറ്റ് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു.
Sunday, August 9, 2020 2:28 PM IST
കുവൈറ്റ്: കുവൈത്തിലെ കോവിഡ് 19 രോഗ ബാധിദർക്ക് ആശ്വാസമായി ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. കൊറോണ പശ്ചാത്തലത്തിൽ ആവശ്യക്കാർ കൂടിയ സാഹചര്യത്തിലാണ് സോഷ്യൽ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

സോഷ്യല്‍ ഫോറം ബ്രാഞ്ച് അടിസ്ഥാനത്തിൽ പ്രത്യേക ബാച്ചുകളാക്കി രക്തദാതാക്കളെ എത്തിച്ചുകൊണ്ട് രക്തധാന ക്യാമ്പിന്റെ ക്രമീകരണങ്ങൾ നടത്തിയത്. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും കോവിഡ് സുരക്ഷാ ക്രമീകരണം ഒരുക്കുകയും ചെയ്തിരുന്നു. ലോക് ഡൗൺ സമയത്തും രക്തം ആവശ്യമായ നിരവധി രോഗികള്‍ക്ക് സോഷ്യൽ ഫോറം രക്തദാനം ചെയ്തിരുന്നു.

നൂറിൽ പരം ആളുകൾ പങ്കെടുത്ത രക്തദാനക്യാമ്പിന് ജാബിരിയ ബ്ലഡ് ബാങ്കിലെ ഡോ. അസ്മ റാഫാത്തിനോടപ്പം ഇന്ത്യൻ സോഷ്യൽ ഫോറം വൈസ് പ്രസിഡൻറ് അസ് ലം, സെക്രട്ടറി സയ്യിദ് ബുഖാരി തങ്ങൾ, ഖലീൽ, മൊയ്തീൻ കോയ, അസ്സീം, മുഹമ്മദ് ഷാ, ശിഹാബ്, നൗഷാദ്, എന്നിവരും നേതൃത്വം നൽകി.