അബുദാബി കെഎംസിസി തവനൂർ മണ്ഡലം അനുശോചിച്ചു
Monday, August 10, 2020 5:50 PM IST
അബുദാബി : കരിപ്പൂർ വിമാനദുരന്തത്തിൽ തവനൂർ മണ്ഡലം കെഎംസിസി അനുശോചിച്ചു.വിമാനത്താവളത്തിന്‍റെ റൺവേയിൽ നിന്ന് തെന്നിമാറിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അപകടത്തിൽ പരിക്കേറ്റവർ എത്രയുംപെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്നും മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

കോവിഡ് പ്രതിസന്ധികൾ കിടയിൽ നിലനിൽക്കുന്ന കടുത്ത നിയന്ത്രങ്ങളൊന്നും വകവയ്ക്കാതെ ദുരന്തമുഖത്തേക്ക് ഓടിയെത്തിയ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സ്ഥലം എംഎൽഎ ടി.വി. ഇബ്രാഹിം , എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് സാഹിബ് തുടങ്ങിയ മുഴുവനാളുകളെയും അഭിനനന്ദിക്കുകയും ചെയ്തു.

ഈ ആഴ്ച്ച നടത്താൻ ഉദ്ദേശിച്ചിരുന്ന ശിഹാബ് തങ്ങൾ അനുസ്മരണ ഓൺ ലൈൺ വാരാചരണം പരിപാടി അടുത്ത ആഴ്ച്ചയിലേക്ക് മാറ്റി വച്ചതായും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: അനില്‍ സി. ഇടിക്കുള