സോഷ്യൽ ഫോറം വെബിനാർ ഓഗസ്റ്റ് 15 ന്
Friday, August 14, 2020 5:28 PM IST
കുവൈറ്റ് സിറ്റി: ഇന്ത്യയിലെ അനീതിക്കെതിരെ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്‍റെ ഭാഗമായി 74-ാമത് സ്വാതന്ത്ര്യദിനത്തിൽ "സ്വാതന്ത്ര്യം തടവറയിൽ' എന്ന തലക്കെട്ടിൽ വെബിനാർ സംഘടിപ്പിക്കുന്നു.

ഇന്ത്യൻ സോഷ്യൽ ഫോറം കുവൈറ്റ് സംഘടിപ്പിക്കുന്ന പരിപാടി ഓഗസ്റ്റ് 15 ന് (ശനി) വൈകുന്നേരം 7ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് പി. അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ ദേശീയ സമിതി അംഗം പ്രഫ. പി കോയ മുഖ്യപ്രഭാഷണം നടത്തും. സൂം ആപ്ലിക്കേഷനിൽ നടക്കുന്ന പരിപാടിയിൽ 865 1832 2243 എന്ന വെബിനാർ ഐഡിയിൽ 12345 എന്ന പാസ്‌വേഡ് ഉപയോഗിച്ച് ഏവർക്കും പങ്കെടുക്കാവുന്നതാണ്.