കു​വൈ​റ്റി​ൽ വെ​ള്ളി​യാ​ഴ്ച 699 പേ​ർ​ക്ക് കോ​വി​ഡ്; അ​ഞ്ചു മ​ര​ണം
Saturday, August 15, 2020 7:01 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് 699 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 75185 ആ​യി. ക​ഴി​ഞ്ഞ ദി​വ​സം 4576 കോ​വി​ഡ് ടെ​സ്റ്റു​ക​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ത്തി​യ​ത്. ഇ​തോ​ടെ ആ​കെ ന​ട​ത്തി​യ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം 552591 ആ​യി ഉ​യ​ർ​ന്നു.

കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​ക​ത്സ​യി​ലാ​യി​രു​ന്ന അ​ഞ്ച് പേ​ർ മ​ര​ണ​മ​ട​ഞ്ഞു. 494 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ഇ​തു​വ​രെ മ​ര​ണ​മ​ട​ഞ്ഞ​ത്. 641 പേ​രാ​ണു വെ​ള്ളി​യാ​ഴ്ച രോ​ഗ മു​ക്തി നേ​ടി​യ​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 66740 ആ​യി. 7951 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. 115 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു​വെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ​