ബാ​ല​വേ​ദി കു​വൈ​റ്റ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Saturday, August 15, 2020 7:03 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ മ​ല​യാ​ളി കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വേ​ദി​യാ​യ ബാ​ല​വേ​ദി കു​വൈ​റ്റ് കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് Lets talk about Mental Health' എ​ന്ന പേ​രി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

മം​ഗ​ലാ​പു​രം യെ​ന​പോ​യ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ മാ​ന​സി​ക ആ​രോ​ഗ്യ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ര​വി​ച​ന്ദ്ര ക​ർ​ക്ക​ൽ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും കു​ട്ടി​ക​ളു​ടെ സം​ശ​യ​ദൂ​രി​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. ആ​ൻ​ഡ്രൂ പ​ണി​ക്ക​ർ കു​ട്ടി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഈ ​പ​രി​പാ​ടി​ക്ക് ബാ​ല​വേ​ദി സാ​ൽ​മി​യ മേ​ഖ​ല സെ​ക്ര​ട്ട​റി മാ​സ്റ്റ​ർ - ഹി​ലാ​ൽ സ​ലീം സ്വാ​ഗ​ത​വും മേ​ഖ​ല പ്ര​സി​ഡ​ന്‍റ് മാ​സ്റ്റ​ർ ആ​ർ​വി​ൻ ഷാ​ജി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ബാ​ല​വേ​ദി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സ​ജീ​വ് എം. ​ജോ​ർ​ജ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തോ​മ​സ് ചെ​പ്പു​കു​ളം, കേ​ന്ദ്ര​സ​മി​തി അം​ഗ​മാ​യ ജോ​സ​ഫ് പ​ണി​ക്ക​ർ, ജോ​ർ​ജ് തൈ​മ​ണ്ണി​ൻ, ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ സെ​ക്ര​ട്ട​റി സി.​കെ നൗ​ഷാ​ദ്, വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി ഷെ​റി​ൻ ഷാ​ജു എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് ആം​ശ​സ​ക​ൾ നേ​ർ​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ