കോ​വി​ഡ്: അ​ഞ്ചാം​ഘ​ട്ടം മാ​റ്റി; നാ​ലാം​ഘ​ട്ടം തു​ട​രു​മെ​ന്ന് കു​വൈ​റ്റ് സ​ർ​ക്കാ​ർ
Monday, September 14, 2020 10:42 PM IST
കു​വൈ​റ്റ് സി​റ്റി : കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് അ​ഞ്ചാം ഘ​ട്ട​ത്തി​ലേ​ക്ക് മാ​റു​ന്ന​ത് ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ മാ​റ്റി​വ​യ്ക്കു​ക​യാ​ണെ​ന്ന് കു​വൈ​റ്റ് സ​ർ​ക്കാ​രി​ന്‍റെ വ​ക്താ​വ് താ​രി​ഖ് അ​ൽ മു​സ​റം അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് 23 മു​ത​ൽ അ​ഞ്ചാം ഘ​ട്ടം ആ​രം​ഭി​ക്കു​ന്നാ​യി​രു​ന്നു നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. കൊ​വി​ഡി​ൻ​റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ സ്തം​ഭി​ച്ച ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ഞ്ചു​ഘ​ട്ട ന​ട​പ​ടി​ക​ളി​ൽ അ​വ​സാ​ന ഘ​ട്ടം പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കേ​യാ​ണ് നാ​ലാം​ഘ​ട്ട​ത്തി​ൽ ത​ന്നെ തു​ട​രു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.

അ​ഞ്ചാം​ഘ​ട്ട​ത്തി​ൽ തി​യേ​റ്റ​റു​ക​ളും സി​നി​മാ​ശാ​ല​ക​ളും തു​റ​ക്കും അ​തോ​ടൊ​പ്പം സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ളും ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നി​ച്ച​ത്. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​ന്ന​താ​ണ് സ​ർ​ക്കാ​റി​നെ ഇ​ത്ത​ര​മൊ​രു തീ​രു​മെ​ടു​ക്കു​വാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ നി​ര​വ​ധി ക​ന്പി​നി​ക​ളും കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​പ്പോ​ഴും 50 ശ​ത​മാ​ന​ത്തി​ലേ​റെ ജീ​വ​ന​ക്കാ​രു​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നാ​ലാം​ഘ​ട്ടം തു​ട​രു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ നി​യ​ന്ത്ര​ണം നീ​ക്കു​ന്ന​ത് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ