കല കുവൈറ്റ് വെബിനാർ സെപ്റ്റംബർ 24 ന്
Monday, September 21, 2020 7:00 PM IST
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ‘കേരളീയ വികസനവും പ്രവാസികളും’ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 24നു (വ്യാഴം) വൈകുന്നേരം 6.30 ന് നടക്കുന്ന പരിപാടിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം പി.രാജീവ് പങ്കെടുക്കും. ‌

വിവിധ ഗൾഫ് രാജ്യങ്ങളെ പ്രതിനിധികരിച്ചു ഒ.വി മുസ്തഫ (നോർക്ക റൂട്സ് ഡയറക്ടർ -ദുബായ് ), പി.എം ജാബിർ (പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ- ഒമാൻ ), ജോർജ് വർഗീസ് (പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ - സൗദി അറേബ്യ), സുബൈർ കണ്ണൂർ ( പ്രവാസി കമ്മീഷൻ അംഗം-ബഹറിൻ), എൻ. അജിത് കുമാർ ( പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ -കുവൈറ്റ് ) എന്നിവർ വെബിനാറിൽ പങ്കെടുത്ത്‌ സംസാരിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ