ഇന്ത്യൻ അംബാസഡർ കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാനെ സന്ദര്‍ശിച്ചു
Tuesday, September 22, 2020 5:34 PM IST
കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാന്‍ മുഹമ്മദ് ജാസ്സം അൽ ഹമദ് അൽ സക്കറുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള വാണിജ്യ വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് വിവിധ വിഷങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ