കുവൈറ്റിലെ വിവിധ സംഘടനകളുടെ ഭാരവാഹി പട്ടിക സമർപ്പിക്കണം: ഇന്ത്യന്‍ എംബസി
Tuesday, September 22, 2020 5:44 PM IST
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്ത് കുവൈറ്റിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ഭാരവാഹി പട്ടിക ഉടൻ സമര്‍പ്പിക്കണമെന്ന് എംബസി അധികൃതര്‍ ആവശ്യപ്പെട്ടു.

നിലവിലെ സംഘടനകളുടെ പുതിയ ഭരണ സമിതിയുടെ വിവരങ്ങളാണ് നൽകേണ്ടത്. ഭാരവാഹികളുടെ പേര്, ടെലഫോൺ നമ്പർ, ഈ.മെയിൽ വിലാസം തുടങ്ങിയവ വിവരങ്ങൾ [email protected] എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്.

റിപ്പോർട്ട്: സലിം കോട്ടയിൽ