യൂസഫ് മാട്ടുവയിലിന് യാത്രയയപ്പു നൽകി
Tuesday, September 22, 2020 7:52 PM IST
കുവൈറ്റ് സിറ്റി: അന്പത്തിമൂന്നു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് എലത്തൂർ അസോസിയേഷൻ സ്ഥാപക മെമ്പറും ഉപദേശക സമിതി അംഗവുമായ യൂസഫ് മാട്ടുവയിലിന് യാത്രയയപ്പ് നൽകി.

എക്സിക്യൂട്ടീവ് മെമ്പർ ഫൈസൽ നടുക്കണ്ടിയുടെ മെഹബൂലയിലെ വസതിയിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചേർന്ന യോഗത്തിൽ അഡ്വൈസറി ബോർഡ് അംഗം എൻ. റഫീക്ക് ആമുഖ പ്രസംഗം നടത്തി. ജോയിന്‍റ് സെക്രട്ടറി ആലിക്കുഞ്ഞി അധ്യക്ഷ പ്രസംഗവും ജനറൽ സെക്രട്ടറി എം.കെ. നാസർ സ്വാഗത പ്രസംഗവും നടത്തി. വൈസ് പ്രസിഡന്‍റ് മുനീർ മക്കാറി, മീഡിയ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ. ഉനൈസ് , എൻ.ആർ. ആഷിഖ് , മുഹമ്മദ് ഷെരീഫ്, എം. ഫാഹിസ്, മുഹമ്മദ് അസ് ലം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എൻ. റിഹാബ് നന്ദിയും യൂസഫ് മാട്ടവയിൽ മറുപടി പ്രസംഗവും നടത്തി. ചടങ്ങിൽ യൂസഫ് മാട്ടവയിലിന് കുവൈത്ത് എലത്തൂർ അസോസിയേഷന്‍റെ മൊമെന്‍റോയും സ്നേഹോപഹാരവും കൈമാറി.

റിപ്പോർട്ട്: സലിം കോട്ടയിൽ