ജിദ്ദ : സൗദിയുടെ ദേശീയ ദിനത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച് ഇന്ത്യൻ വെൽഫെയർ ഫോറം വ്യത്യസ്തമായി . വിവിധ സംഘടനകളുടെ പ്രവർത്തകരടങ്ങുന്ന നൂറോളം പ്രവർത്തകർ രക്ത ദാന ചടങ്ങു നടത്തിയാണ് ദേശീയ ദിനം ആഘോഷമാക്കിയത്.
ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ ആവേശത്തോടു കൂടിയാണ് സേവന രംഗത്ത് പങ്കാളികളായത്. ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയിലെ ഡയഗ്നോസിസ് കേന്ദ്രത്തിലായിരുന്നു സേവനം. പ്രോഗ്രാം കോഓർഡിനേറ്റർ അബാസ് ചെങ്ങാനി, നാസർ ചാവക്കാട് , ഗഫൂർ തേഞ്ഞിപ്പലം, ഷൗക്കത്ത് കോട്ട, എം എ ആർ , കരീം മഞ്ചേരി, നൗഷാദ് ഓച്ചിറ, മൻസൂർ, ജലീൽ സി എച് , കെ.ടി. മുസ്തഫ പെരുവള്ളൂർ എന്നിവർ നേതൃത്വം നൽകി.