എസ്‌പിബിക്ക്‌ കല കുവൈറ്റിന്‍റെ ആദരാഞ്ജലികൾ
Saturday, September 26, 2020 6:31 AM IST
കുവൈറ്റ് സിറ്റി: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും തികഞ്ഞ മനുഷ്യ സ്നേഹിയുമായിരുന്ന എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചിച്ചു.

അദ്ദേഹത്തിന്‍റെ വിയോഗത്തിൽ സുഹൃത്തുക്കളുടെയും ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയൊപ്പം വേദനയിൽ പങ്കുചേരുന്നതായി കല കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ