400 ദി​നാ​ർ ന​ൽ​കി​യി​ട്ടും വീ​ട്ടു ജോ​ലി​ക്ക് ആ​ളെ കി​ട്ടാ​നി​ല്ല; ഗാ​ർ​ഹി​ക മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി
Monday, September 28, 2020 11:15 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ വീ​ട്ടു ജോ​ലി​ക്കാ​രു​ടെ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്‍റ് ഓ​ഫീ​സ് യൂ​ണി​യ​ൻ അ​റി​യി​ച്ചു. കോ​വി​ഡി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള 34 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ നി​ർ​ത്തി​യ​തു​മാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

കോ​വി​ഡ് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ വി​സ അ​നു​വ​ദി​ക്കു​ന്ന​ത് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്‍റ് ഓ​ഫീ​സ് യൂ​ണി​യ​ൻ മേ​ധാ​വി ഖാ​ലി​ദ് അ​ൽ ദ​ക്നാ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജോ​ലി​ക്കാ​രെ ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ 400 ദി​നാ​ർ പോ​ലും ന​ൽ​കി​യാ​ൽ ജോ​ലി​ക്കാ​രെ കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​നു​ള്ള​ത്. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളി​ൽ പ​ല​രും ത​ങ്ങ​ളു​ടെ സ്പോ​ണ്‍​സ​ർ​മാ​രി​ൽ നി​ന്നും ഒ​ളി​ച്ചോ​ടി ക​ഴി​യു​ന്ന​തും തൊ​ഴി​ൽ വി​പ​ണി​യി​ൽ രൂ​ക്ഷ​മാ​യ പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫി​ലി​പ്പൈ​ൻ നി​ന്നു​ള്ള ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ കു​വൈ​റ്റി​ലേ​ക്ക് അ​യ​ക്കു​വാ​ൻ അ​ധി​കൃ​ത​ർ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും വി​സ പു​ന​രാ​രം​ഭി​ക്കാ​ത്ത​താ​ണ് ഇ​തി​ന് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​തെ​ന്നും ഖാ​ലി​ദ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ