പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം; യാ​ത്ര വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ചാ​ർ​ട്ടേ​ർ​ഡ് ഫ്ളൈ​റ്റി​ൽ കു​വൈ​റ്റി​ലേ​ക്ക് വ​രാം
Monday, September 28, 2020 11:15 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി സ​ർ​ക്കാ​ർ. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് യാ​ത്ര വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ 34 വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ളെ വി​ദേ​ശി​ക​ൾ​ക്ക് ചാ​ർ​ട്ടേ​ർ​ഡ് ഫ്ളൈ​റ്റി​ൽ കു​വൈ​റ്റി​ലേ​ക്ക് വ​രാ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ന​സ് അ​ൽ സ​ലേ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം അ​ന​സ് അ​ൽ സ​ലേ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കൊ​വി​ഡ് എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി​യാ​ണ് തീ​രു​മാ​നം കൈ​കൊ​ണ്ട​ത്. പു​തി​യ തീ​രു​മാ​നം പ്ര​കാ​രം സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കും അ​വ​രു​ടെ ജീ​വ​ന​ക്കാ​രെ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ചാ​ർ​ട്ടേ​ർ​ഡ് ഫ്ളൈ​റ്റു​ക​ൾ വ​ഴി കൊ​ണ്ടു​വ​രു​വാ​ൻ സാ​ധി​ക്കും.

രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കു​ന്ന യാ​ത്ര​ക്കാ​ർ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മ​ട​ങ്ങി വ​രു​ന്ന വി​ദേ​ശി​ക​ളു​ടെ പേ​രു​ക​ളും തൊ​ഴി​ലു​ക​ളും പ​രി​ശോ​ധി​ക്കു​ക​യും മ​ന്ത്രി​സ​ഭ യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ പ​ത്ത് വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക​യും ചെ​യ്ത​തി​നു​ശേ​ഷം യാ​ത്രാ അ​നു​മ​തി​ക്കു​ള​ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ